5 കിലോ തിമിംഗല ചർദ്ദിയുമായി മൂന്ന് പേർ പിടിയിൽ

തൃശ്ശൂർ: തൃശൂരിൽ അഞ്ച് കിലോ തിമിംഗല ഛര്‍ദ്ദിയുമായി മൂന്നുപേര്‍ പിടിയില്‍. കൊയിലാണ്ടി സ്വദേശികളായ അരുണ്‍ ദാസ്, ബിജിന്‍, രാഹുല്‍ എന്നിവരാണ് പിടിയിലായത്.ശബരിമല തീര്‍ത്ഥാടകരെന്ന വ്യാജേന എത്തിയ ഇവരെ ഗുരുവായൂര്‍ ടെംമ്പിൾ പോലീസാണ് പിടികൂടിയത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെ ഗുരുവായൂര്‍ ടെംമ്പിൾ എസ്‌ഐ വി.പി. അഷറഫും സംഘവുമാണ് പിടികൂടിയത്. 1.8 കോടിയോളം രൂപയാണ്  പിടികൂടിയ  ആമ്ബര്‍ഗ്രിസിന് വിപണി മൂല്യം. സ്പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവാണിത്. പ്രധാനമായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് ആമ്ബര്‍ഗ്രിസ് ഉപയോഗിക്കുക. ആമ്ബര്‍ഗ്രീസ് ചേര്‍ത്ത സുഗന്ധദ്രവ്യങ്ങള്‍ ലോകത്തുടനീളം ഉപയോഗത്തിലുണ്ടെങ്കിലും അമേരിക്കയില്‍ ഇതിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page