അഗ്നി വീർ പരിശീലനത്തിന് എത്തിയ മലയാളി യുവതി മുംബൈയിൽ മരിച്ച നിലയിൽ

മുംബൈ: അഗ്നിവീര്‍ പരിശീലനത്തിന് മുംബൈയിലെത്തിയ മലയാളി യുവതിയെ നാവികസേനയുടെ ഹോസ്റ്റലില്‍ മരിച്ചനിലയില്‍ കണ്ടെത്തി.പത്തനംതിട്ട അടൂര്‍ ആനയടി പള്ളിക്കല്‍ അപര്‍ണ വി. നായരെ(20)യാണ് മലാഡ് മല്‍വാണിയിലുള്ള ഐ.എൻ.എസ്. ഹംലയില്‍ തിങ്കളാഴ്ച രാവിലെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
പ്രാഥമിക പരിശീലനത്തിനുശേഷം 15 ദിവസം മുൻപാണ് മറ്റു പരിശീലനങ്ങള്‍ക്കായി അപര്‍ണ മുംബൈയിലെത്തിയത്. ആത്മഹത്യക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. വ്യക്തിപരമായ പ്രശ്നങ്ങളാകാം ജീവനൊടുക്കുന്നതിേലക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. അസ്വാഭാവികമരണത്തിന് കേസ് രജിസ്റ്റര്‍ചെയ്തു. അപര്‍ണയുടെ മുറിയില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് അഡ്മിഷന്‍ നടപടി തുടങ്ങി; ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളേജ് ആശുപത്രിയാകും, സംസ്ഥാനത്തെ 14 ജില്ലകള്‍ക്കും മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമായി
മണല്‍കടത്ത്: ആരിക്കാടി, കോയിപ്പാടി സ്വദേശികള്‍ പൊതുമുതല്‍ മോഷണ കേസില്‍ റിമാന്റില്‍; അറസ്റ്റ് ഭാരതീയ ന്യായ സംഹിത 305-ഇ സെക്ഷനനുസരിച്ച്; മണല്‍ കടത്തില്‍ ബി എന്‍ എസ് 305- ഇ വകുപ്പനുസരിച്ച് സംസ്ഥാനത്തെ ആദ്യ കേസ്

You cannot copy content of this page