ജയപ്പൂര്‍: ഡേറ്റിങ് ആപ്പായ ടിന്‍ഡര്‍ വഴി പരിചയപ്പെട്ട് അടുപ്പത്തിലായി 28 വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ യുവതിക്കും കൂട്ടാളികള്‍ക്കും ജീവപര്യന്തം. ഡേറ്റിങ് ആപ്പില്‍ നിന്ന് തുടങ്ങിയ ഒരു പ്രണയം വലിയ ദുരന്തമായി മാറിയ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് ഈയടുത്ത് ഡല്‍ഹിയിലാണ്. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം. ടിന്‍ഡര്‍ വഴി പരിചയപ്പെട്ട ദുഷ്യന്ത് ശര്‍മയെ ഇരുപത്തിയേഴുകാരിയായ പ്രിയ സേഠ് സുഹൃത്തുക്കളായ ലക്ഷ്യ വാലിയ, ദിക്ഷന്ത് കമ്ര എന്നിവര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. പ്രിയയും ദുഷ്യന്തും ടിന്‍ഡര്‍ വഴിയാണ് പരിചയപ്പെട്ടത്.
വിവാഹിതനായ ദുഷ്യന്ത് ഡല്‍ഹിയിലെ സമ്പന്നനായ ബിസിനസുകാരനാണെന്നു പറഞ്ഞ് വിവന്‍ കോലി എന്ന വ്യാജപ്പേരിലാണ് പ്രിയയുമായി അടുപ്പമുണ്ടാക്കിയത്. എന്നാല്‍ ദുഷ്യന്തിനെ തട്ടിക്കൊണ്ടുപോയി പണം കൈക്കലാക്കുക എന്നതുമാത്രമായിരുന്നു പ്രിയയുടെ ലക്ഷ്യം. അതേസമയം പ്രിയയുമായി അടുപ്പമുണ്ടാക്കാന്‍ മുഴുവന്‍ കാര്യങ്ങളും കള്ളമാണ് ദുഷ്യന്ത് പുറത്തുവിട്ടത്. യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം വിട്ടയയ്ക്കണമെങ്കില്‍ പത്തുലക്ഷം രൂപ നല്‍കണമെന്ന് കുടുംബത്തിനെ ഭീഷണിപ്പെടുത്തി. എന്നാല്‍ അത്രയും രൂപ കയ്യിലില്ലെന്നും നാലുമണിയോട മൂന്നുലക്ഷം രൂപ നല്‍കാമെന്നും യുവതിയോട് സമ്മതിച്ചതായി പിതാവ് വ്യക്തമാക്കി. പണം ലഭിക്കുമെന്ന് ഉറപ്പാക്കിയ പ്രതികള്‍
ദുഷ്യന്തിന്റെ ഡെബിറ്റ് കാര്‍ഡും പിന്‍ നമ്പരും കൈക്കലാക്കി. പിതാവ് മൂന്നുലക്ഷം അക്കൗണ്ടിലേക്കിട്ടതറിഞ്ഞ പ്രതികള്‍ 20,000 രൂപ പിന്‍വലിച്ചു. അതിനിടെ ദുഷ്യന്തിനെ കൊലപ്പെടുത്തുകയും ചെയ്തു. ശേഷം ഒരു ഗ്രാമത്തില്‍ നിന്ന് ദുഷ്യന്തിന്റെ മൃതദേഹം സ്യൂട്ട്‌കേസില്‍ ഉപേക്ഷിക്കുകയായിരുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കു ശിക്ഷ വിധിച്ചതെന്ന് ജയ്പുര്‍ കോടതി വ്യക്തമാക്കി.
