കാസര്‍കോട്: പൂജാ മുറിയില്‍ നിന്നു സാരിയിലേയ്ക്ക് തീ പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മഞ്ചേശ്വരം കുളൂര്‍, പൊയ്യേലു സ്വദേശി പരേതനായ മദനപ്പ ഷെട്ടിയുടെ ഭാര്യ എം.സുനിത(84) യാണ് മരിച്ചത്. വ്യാഴ്ച രാത്രി മംഗളൂരു, കങ്കനാടി ആശുപത്രിയിലായിരുന്നു അന്ത്യം. ഈ മാസം 14 നാണ് അപകടം. പൂജാ മുറിയില്‍ നിന്നു പൊള്ളലേറ്റ സുനിതയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പൊള്ളല്‍ ഗുരുതരമായതിനാല്‍ മംഗളൂരു സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മക്കള്‍: മോഹന്‍ ഷെട്ടി, യോഗീഷ് ഷെട്ടി, പരേതനായ ചന്ദ്രഹാസ ഷെട്ടി. മരുമക്കള്‍: ഭാരതി, പ്രഫുല്ല, മമത. സഹോദരങ്ങള്‍: രാജീഷ് ഷെട്ടി. മഞ്ചേശ്വരം പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തു.
