മംഗളൂരു: പ്രശസ്ത യൂറോളജിസ്റ്റ് ഡോ. ജി ജി ലക്ഷ്മണ്‍ പ്രഭു അന്തരിച്ചു. 61 വയസായിരുന്നു.
ഒരാഴ്ച മുമ്പ് ആശുപത്രിയില്‍ ഡ്യൂട്ടിയിലിരിക്കെ ഡോ.പ്രഭുവിന് ഹൃദയാഘാതം സംഭവിച്ചിരുന്നു.തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. 36 വര്‍ഷമായി കെ.എംസി സ്വകാര്യ ആശുപത്രിയില്‍ സേവനം ചെയ്തുവരികയായിരുന്നു. ജനറല്‍ യൂറോളജി, യൂറോലിത്തിയാസിസ്, ആന്‍ഡ്രോളജി, യുറോഡൈനാമിക്‌സ്, റീകണ്‍-യൂറോളജി, യൂറോഗൈനക്കോളജി, എന്‍ഡോറോളജി എന്നിവയില്‍ വൈദഗ്ധ്യം നേടിയിരുന്നു. മലയാളികളടക്കമുള്ള ആയിരക്കണക്കിന് രോഗികളെ ചികില്‍സിക്കുന്നതില്‍ പേരുകേട്ട ആളായിരുന്നു. എംബിബിഎസ്, എംഎസ് ജനറല്‍ സര്‍ജറി, എംസിഎച്ച് ജെനിറ്റോറിനറി സര്‍ജറി, ഡിഎന്‍ബി യൂറോളജി ബിരുദങ്ങള്‍ നേടിയിട്ടുള്ള ഡോ. ജി.ജി.ലക്ഷ്മണ്‍ പ്രഭു, 2022-ല്‍ യൂറോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (യുഎസ്‌ഐ) സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യൂറോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പരമോന്നത സ്ഥാപനമാണ്. കര്‍ണാടക യൂറോളജി അസോസിയേഷന്റെ കൗണ്‍സില്‍ അംഗമായും പ്രസിഡന്റായും അസോസിയേഷന്‍ ഓഫ് സതേണ്‍ യൂറോളജിസ്റ്റിന്റെ സെക്രട്ടറിയായും യൂറോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കൗണ്‍സില്‍ അംഗമായും ഡോ.പ്രഭു നേരത്തെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.