കാസർകോട്: യുവാവിനെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച് പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത നാലുപേര്‍ അറസ്റ്റില്‍. ചെറുവത്തൂര്‍ സ്വദേശികളായ എം.സുള്‍ഫിക്കര്‍ (27), മുഹമ്മദ് ഷെരീഫ് (30), മുഹമ്മദ് അനസ് (26), മുഹമ്മദ് സിദ്ദീഖ് (22) എന്നിവരെയാണ് ചന്തേര എസ്.ഐ ശ്രീദാസും സംഘവും അറസ്റ്റു ചെയ്‌തത്. ഇക്കഴിഞ്ഞ 14ന് രാത്രിയിലാണ് കേസിനാസ്‌പദമായ സംഭവം. ഏഴര മണിയോടെ ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നില്‍ക്കുകയായിരുന്ന പിലിക്കോട് മടിവയല്‍ സ്വദേശി വെമ്പിരിഞ്ഞന്‍ നിഥി(30)നെ ഓട്ടോയില്‍ തട്ടികൊണ്ടുപോയെന്നാണ് പരാതി. പടന്ന ഭാഗത്ത് എത്തിച്ചശേഷം സൈക്കിള്‍ ചെയിന്‍, ഇരുമ്പുവടി എന്നിവ കൊണ്ട് ആക്രമിക്കുകയും കൈവശം ഉണ്ടായിരുന്ന 1800 രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്തശേഷം നിഥിനെ റോഡരുകില്‍ തള്ളിയിട്ടു കടന്നു കളയുകയായിരുന്നു.
