ബി എം എസ് നേതാവിൻ്റെ ബൈക്ക് മോഷ്ടിച്ച  ഒരാൾ അറസ്റ്റിൽ; മോഷ്ടാവിനെ കണ്ടെത്താൻ സഹായിച്ചത് എ ഐ ക്യാമറാ ദൃശ്യങ്ങൾ

കാസർകോട്: ഹൊസ്ദുർഗ് നിന്ന് ബിഎംഎസ് നേതാവിൻ്റെ ബൈക്ക് മോഷ്ടിച്ച യുവാക്കളിൽ ഒരാളെ എ ഐ ക്യാമറയുടെ സഹായത്തോടെ ഹൊസ്ദുർഗ് പൊലീസ് പിടികൂടി . കോഴിക്കോട്  കാരയാട് യോഗി കുളങ്ങാര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വി പി.അഭിനവ് (19) നെ മേപ്പയൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഹൊസ്ദുർഗ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ജൂൺ 27നാണ്   പുതിയകോട്ട മദൻ ആർക്കേഡ് ബിൽഡിംഗിന്റെ പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്ത  
ബിഎംഎസ്  മടിക്കൈ മേഖല വൈസ് പ്രസിഡൻറും പുതിയകോട്ടയിലെ ചുമട്ടുതൊഴിലാളിയുമായ ഏച്ചിക്കാനം ചെമ്പിലോട്ടെ കെ.ഭാസ്കരൻ്റെ കെഎൽ 14 എഫ് 1014 നമ്പർ  ഹീറോ പാഷൻ പ്ലസ് ബൈക്കാണ്   മോഷണം പോയത്. ഹെൽമറ്റ് ധരിക്കാതെ ഓടിച്ച് നിയമ ലംഘനം നടത്തിയതിന് 9500 രൂപ വീതംപിഴയടക്കാനാണ് ഭാസ്കരന്  നോട്ടീസ് ലഭിച്ചിരുന്നു.മോഷ്ടിച്ച ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ കോഴിക്കോട് വരെ ഓടിച്ച് പോകുന്നതിനിടെ നിരവധി എ ഐ ക്യാമറയിൽ യുവാക്കളുടെ ചിത്രം പതിഞ്ഞിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഭിനവ് പിടിയിലാത്. മോഷ്ടിച്ച ബൈക്കും കൂട്ടു പ്രതിയെയും കണ്ടെത്തനായിട്ടില്ല .പ്രതിയെ ഇന്നലെ അർദ്ധരാത്രിയോടെ കാഞ്ഞങ്ങാട് എത്തിച്ചു. തെളിവടുപ്പിന് ശേഷം ഇന്ന് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page