കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിപണിയില്‍ 34 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. വളയരൂപത്തിലാക്കിയ സ്വര്‍ണം ക്രീമില്‍ പൂഴ്ത്തി ഗ്രീന്‍ ചാനല്‍വഴി കടത്താനായിരുന്നു ശ്രമം. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിനി സാലിയെ കസ്റ്റംസ് പിടികൂടി. ഇറ്റലിയില്‍നിന്ന് ദോഹ വഴിയാണ് ഇവര്‍ നെടുമ്പാശ്ശേരിയില്‍ എത്തിയത്. 640 ഗ്രാം വരുന്ന നാല് വളകളാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം രണ്ടര കോടിയുടെ സ്വര്‍ണവുമായി വടകര സ്വദേശി അജ്നാസും പിടിയിലായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. ബഹ്റെനില്‍ നിന്നും ഗള്‍ഫ് എയര്‍ വിമാനത്തിലാണ് പ്രതി കൊച്ചിയിലെത്തിയത്.
