കാസർകോട് : തുലാമാസ വാവിനോട് അനുബന്ധിച്ച് കോഴിയങ്കം നടത്തിയ എട്ടുപേര്‍ അറസ്റ്റില്‍. 18 കോഴികളെയും 2030 രൂപയും പിടികൂടി. ഇന്നലെ വൈകുന്നേരം പൂടംകല്ല് കോളനിക്കു സമീപത്തെ തുറസായ സ്ഥലത്താണ് കോഴിയങ്കം നടന്നത്. ബന്തടുക്ക പൂടങ്കല്ല് മലാംകുണ്ടിലെ പി.പുഷ്‌പാകരന്‍ (52), ആലത്തുംകടവിലെ കെ.മോഹനന്‍ (55), കരിവേടകം പുളുവഞ്ചിയിലെ പി.കെ.ശ്രീജിത്ത് (37), പാണത്തൂര്‍ കല്ലപ്പള്ളിയിലെ എ.ഐ.ദീപക് (30), മാണിമൂല, പുളിന്‍ചാല്‍, പാട്ടാളിമൂല ഹൗസിലെ ബി.പ്രമോദ് കുമാര്‍ (48), ചാമക്കൊച്ചിയിലെ ബി.കെ.നാരായണന്‍ (50), ബന്തടുക്ക, മാലാംകുന്നിലെ ബി.സുധീഷ് (25), കരിവേടകം ബണ്ടംകൈയിലെ പി.എം.മോഹന്‍ കുമാര്‍ (25) എന്നിവരെയാണ് ബേഡകം എസ്.ഐ രാമകൃഷ്‌ണനും സംഘവും അറസ്റ്റു ചെയ്‌തത്.പ്രതികൾക്ക് എതിരെ കേസ്സെടുത്തായി പൊലീസ് അറിയിച്ചു.
