വെബ് ഡെസ്ക്: യുഎസില്‍ മലയാളി നഴ്‌സിനെ കുത്തിവീഴ്ത്തിയ ശേഷം കാര്‍ കയറ്റിക്കൊന്ന കേസില്‍ ഭര്‍ത്താവിന് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി.കോട്ടയം മോനിപ്പള്ളി ഊരാളില്‍ വീട്ടില്‍ താമസിക്കുന്ന പിറവം മരങ്ങാട്ടില്‍ ജോയിയുടെ മകള്‍ 27കാരി മെറിൻ ജോയിയുടെ കൊലപാതകത്തിലാണ് ശിക്ഷ . മെറിന്റെ ഭര്‍ത്താവ് ചങ്ങനാശ്ശേരി സ്വദേശി ഫിലിപ്പ് മാത്യുവിന് ഫ്‌ളോറിഡ ബ്രോവഡ് കൗണ്ടി കോടതിയാണ് ശിക്ഷ വിധിച്ചത്. ഇയാള്‍ക്ക് ജയില്‍മോചിതനാകാൻ സാധിക്കില്ല.മാരാകായുധം ഉപയോഗിച്ച് ആക്രമിച്ചതിന് അഞ്ച് വര്‍ഷത്തെ തടവും വിധിച്ചിട്ടുണ്ട്. മയാമയിലെ കോറല്‍ സ്പ്രിംഗ്‌സിലുള്ള ബ്രോവഡ് ഹെല്‍ത്ത് ഹോസ്പ്പിറ്റലിലെ നഴ്‌സായിരുന്ന മെറിൻ ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ കാര്‍ പാര്‍ക്കിംഗില്‍ വച്ചാണ് ഫിലിപ്പ് കുത്തിവീഴ്ത്തിയത്. തുടര്‍ന്ന് കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കുകയും ചെയ്തു. 2020 ജൂലായ് 28നായിരുന്നു സംഭവം. ഗാര്‍ഹിക പീഡനം മൂലം ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു.
കുറ്റം സമ്മതിച്ചതോടെ പ്രതിയെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.
