കാസർകോട് കാറിൽ കടത്തുകയായിരുന്ന കഞ്ചാവ്  പിടികൂടി; 2 പേർ അറസ്റ്റിൽ


കാസർകോട് : കാറിൽ കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവ്  എക്സൈസ് എൻഫോഴ്‌സ് മെന്റ്  ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടി. കഞ്ചാവ് കടത്തിയ  കാസറഗോഡ്  സീതാംഗോളി സ്വദേശികളായ   ഹനീഫ ബി (40) ,    ഫൈസൽ ( 38)  എന്നിവരെ  അറസ്റ്റ് ചെയ്തു. വാഹനമടക്കം കഞ്ചാവ്   കസ്റ്റഡിയിൽ എടുത്ത് എൻ.ഡി.പി. എസ് കേസെടുത്തു. ഒന്നാം പ്രതി ഹനീഫ നേരത്തെ  2 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയാണ്. രണ്ടാം പ്രതി ഫൈസൽ കാപ്പ കുറ്റവാളിയായി ജയിലിൽ കിടന്നിരുന്നു. മയക്ക് മരുന്ന് കേസുകൾ ഉൾപ്പെടെ  എട്ടോളം കേസുകളിൽ പ്രതിയാണ് . എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശങ്കർ ജി എ യും പാർട്ടിയും  ചേർന്ന്  നടത്തിയ വാഹന പരിശോധനയിലാണ്  കഞ്ചാവ് പിടികൂടിയത്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ മുരളി കെ വി, സാജൻ, സിവിൽ എക്സൈസ് ഓഫീസർമാരായ   പ്രജിത്ത് കെ ആർ,  നസറുദ്ദീൻ എ കെ, ഷിജിത്ത് വി വി, പ്രി ഷി പി എസ്, നിഖിൽ പവിത്രൻ വനിത സിവിൽ എക്സൈസ് ഓഫീസർ കൃഷ്ണപ്രിയ, എം വി എക്സൈസ് ഡ്രൈവർമാരായ ക്രിസ്റ്റീൻ. പി. എ ,വിജയൻ പി എസ് എന്നിവർ പങ്കെടുത്തു.കേസ്  രജിസ്റ്റർ ചെയ്ത്  പ്രതികളെ കോടതിയിൽ ഹാജരാക്കി ടിയാൻമാരെ റിമാൻഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page