70 .175 ഗ്രാം എംഡി എം എയുമായി ഉപ്പള സ്വദേശി കാസർകോട്ട് അറസ്റ്റിൽ

കാസർകോട്: 70.175 ഗ്രാം എം.ഡി.എം.എ.യുമായി ഉപ്പള്ള റെയിൽവേ സ്റ്റേഷൻ റോഡിലെ ഷഹബാസ് മൻസ്സി ലിൽ ഹസൈനാർ. വി (42) യെ കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ വിഷ്ണുപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാസർകോട് അടുക്കത്ത് വയലിൽ വച്ച് എംഡിഎംഎയുമായി ഹസൈനാറിനെ അറസ്റ്റ് ചെയ്തത്. തൊണ്ടിസാധനങ്ങളും പ്രതിയെയും ഓഫീസില്‍ ഹാജരാക്കുകയും കേസെടുക്കുകയും ചെയ്തു. അസി. എക്സൈസ് ഇൻസ്പെക്ടർ സി കെ വി സുരേഷ് , പ്രിവന്റീവ് ഓഫീസർ കെ വി രഞ്ജിത്ത് ,അതുൽ ടി വി ,ശ്രീജിത്ത് വി.വി.,സോനു സെബാസ്റ്റ്യൻ, ശൈലേഷ് കുമാർ ,പി രാജേഷ് ,സുധീർ , മഞ്ജുനാഥൻ, വി. വിനീത,റീന വി , ക്രിസ്റ്റിൻ പി.എ , മഹേഷ് പി വി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page