കാസർകോട്: ക്ഷേത്രത്തിന് സമീപമുള്ള ഷെഡിൽ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ അമ്പലത്തുകര മാടത്തിന് സമീപം കൊളത്തുങ്കാൽ പി ശ്രീധരൻ (കൃഷ്ണൻ ) (58) ആണ് മരിച്ചത്. മടിക്കൈ മാടം വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിന് സമീപമുള്ള ഷെഡ്ഡിലാണ് തൂങ്ങിയ നിലയിൽ കണ്ടത്. അമ്പലത്തറ പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പരേതനായ പനയന്തള്ള ഗോവിന്ദൻ നായരുടേയും, കൊളത്തുങ്കൽ ഗൗരിയുടേയും മകനാണ്. ഭാര്യ: സുഭദ്ര (കിനാനൂർ) മക്കൾ: ശ്രീരാജ്, ശ്രീന. മരുമക്കൾ: വിഷ്ണുപ്രിയ (ആലക്കോട്), അരുൺ പ്രസാദ് (മൂന്നാം മൈൽ മുണ്ടോട്ട് ). സഹോദരി: മാലിനി (റിട്ട. അങ്കൺവാടി വർക്കർ)
