മലപ്പുറത്തെ പലസ്തീന്‍ അനുകൂല റാലിയില്‍ ഹമാസ് നേതാവ്; സോളിഡാരിറ്റിയുടെ യൂത്ത് മൂവ്മെന്റ് റാലി വിവാദമാകുന്നു

മലപ്പുറത്തു നടന്ന പലസ്തീന്‍ അനുകൂല റാലിയില്‍ ഹമാസ് നേതാവ് ഓണ്‍ലൈനിലൂടെ പങ്കെടുത്തത് വിവാദമാവുന്നു. മലപ്പുറം ജില്ലയില്‍ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച റാലിയില്‍ ഹമാസ് നേതാവ് പങ്കെടുത്തതായാണ് ആരോപണം. ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരെ അപ്രതീക്ഷിത ആക്രമണം അഴിച്ചുവിട്ട ഹമാസ് ഭീകരസംഘടനയുടെ നേതാവ് ഖാലിദ് മാഷല്‍ ഓണ്‍ലൈനിലൂടെയാണ് പരിപാടിയില്‍ പങ്കെടുത്തത്. സയണിസ്റ്റ് ഹിന്ദുത്വ വര്‍ഗീയതയ്‌ക്കെതിരെ അണിചേരുകയെന്ന പേരില്‍
ജമാഅത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റിയാണ് വെള്ളിയാഴ്ച വൈകുന്നേരം പരിപാടി സംഘടിപ്പിച്ചത്. മലപ്പുറം ടൗണ്‍ഹാളിലായിരുന്നു പരിപാടി. ഒരു വീഡിയോയില്‍ ഹമാസ് നേതാവ് ഖാലിദ് മഷാല്‍ റാലിയില്‍ പങ്കെടുത്ത ജനങ്ങളെ വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നത് കാണാമായിരുന്നു. സംഭവത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് അപലപിച്ച് ആദ്യം രംഗത്തുവന്നത്.
കേരളാ പൊലീസിനെ ചോദ്യം ചെയ്ത അദ്ദേഹം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു.
‘സേവ് പലസ്തീന്‍’ എന്ന മറവില്‍ ഹമാസ് എന്ന ഭീകരസംഘടനയെ മഹത്വവത്കരിക്കുകയും നേതാക്കളെ പോരാളികളായി ചിത്രീകരിക്കുകയും ചെയ്യുകയാണെന്ന് സുരേന്ദ്രന്‍ തന്റെ എക്സ് പോസ്റ്റിലൂടെ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page