കാസര്‍കോട്: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ക്ഷേത്രം സ്ഥാനികര്‍ മരിച്ചു. അജാനൂര്‍ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രത്തിലെ മൂത്ത ഭഗവതി ആചാരസ്ഥാനികന്‍ കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി മാധവന്‍ ആയത്താര്‍(103), സ്ഥാനികന്‍ അജാനൂര്‍ കടപ്പുറം സ്വദേശി ഗോവിന്ദന്‍ പള്ളിക്കാരണവര്‍ (76)എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. ഗോവിന്ദന്‍ പള്ളിക്കാരണവര്‍ ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്. മാധവന്‍ ആയത്താര്‍ രാത്രിയിലും മരിച്ചു. 1970 മുതല്‍ മൂത്ത ഭഗവതി ആചാരസ്ഥാനം വഹിച്ചു വരികയായിരുന്നു മാധവന്‍ ആയത്താര്‍. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് കടപ്പുറത്തുള്ള വടക്കേ വീട് തറവാട് ശ്മശാനത്തില്‍ നടക്കും. പരേതയായ ചീരുവാണ് ഭാര്യ. രവീന്ദ്രന്‍, അശോകന്‍, മനോഹരന്‍, ഗോപാലന്‍, നന്ദന്‍, ഗീത, പുഷ്പ, പരേതരായ പവിത്രന്‍, ബേബി എന്നിവര്‍ മക്കളാണ്. സാവിത്രിയാണ് ഗോവിന്ദന്‍ പള്ളിക്കാരണവരുടെ ഭാര്യ. മക്കള്‍: സജിത്ത് ലാല്‍, ശില്‍പ. മരുമക്കള്‍: സജിത, നന്ദന്‍ (കോട്ടികുളം). സഹോദരങ്ങള്‍: വിലാസിനി, പരേതനായ രാംദാസ്. സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തിന് കുറുമ്പ ക്ഷേത്ര സമുദായ സ്മശാനത്തില്‍ നടന്നു. ഇരുവരുടെയും മരണം തീരദേശത്തെ കണ്ണീരിലാഴ്ത്തി.
