കാസർകോട്: റോഡരികിൽ വെച്ച്
ദേഹത്ത് കാർ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.ഒടയംചാൽ കോടോം എരുമക്കുളത്ത സി.ഗണേശൻ (53) ആണ് മരിച്ചത്.
ഈ മാസം രണ്ടാം തിയ്യതി വൈകീട്ട് 6.50 ന്
കാഞ്ഞിരടുക്കം ജംഗ്ഷനിൽ ആയിരുന്നു അപകടം. റോഡരികിൽ കിടക്കുകയായിരുന്നു ഗണേശന്റെ ദേഹത്ത് നിർത്തിയിട്ട കാർ മുന്നോട്ട് എടുക്കുന്നതിനിടെ അബദ്ധത്തിൽ നിയന്ത്രണം വിട്ടു കയറുകയായിരുന്നു. ആദ്യം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും
തിങ്കളാഴ്ച രാവിലെയോടെ
മരിക്കുകയായിരുന്നു .എരുമക്കുളത്ത പരേതനായ കണ്ണൻ – മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീല .സഹേദരങ്ങൾ: രാജൻ, വിശാല , സതീശൻ ,ഉമേശൻ ,അംബികാ ,രജനി . അപകടമുണ്ടാക്കിയ കെ എൽ 60 പി 3587 രജിസ്ട്രേഷൻ നമ്പറിലുള്ള കാർ ഡ്രൈവർക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു.
