അഭയാര്‍ഥി ക്യാമ്പില്‍ വ്യോമാക്രമണം, 13 മരണം; ‘ഗാസയില്‍ തുടരുന്നവരെ ഹമാസായി കണക്കാക്കി ആക്രമണം തുടരുമെന്ന് ഇസ്രയേല്‍

ടെല്‍ അവീവ്: ഗാസയ്ക്ക് പുറമെ വെസ്റ്റ്ബാങ്കിലും കനത്ത ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍. വെസ്റ്റ്ബാങ്കിലെ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് കുഞ്ഞുങ്ങളടക്കം 13 പേര്‍ കൊല്ലപ്പെട്ടു. ഐക്യരാഷ്ട്രസഭ ദുരിതാശ്വാസ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിനിടെ ഒരു ഇസ്രയേല്‍ സൈനികന്‍ കൊല്ലപ്പെട്ടു.
നിരവധിപേര്‍ക്ക് പരിക്കേറ്റതായും യുഎന്‍ ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു. ഞങ്ങള്‍ ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും യുദ്ധത്തിന്റെ അടുത്ത ഘട്ടങ്ങളില്‍ ഞങ്ങളുടെ സൈനികരുടെ അപകടസാധ്യത കുറയ്ക്കുമെന്നും ഇന്ന് മുതല്‍ ഞങ്ങള്‍ ആക്രമണം ആക്രമണം ശക്തമാക്കുമെന്നും ടെല്‍ അവീവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇസ്രയേല്‍ സൈനിക വക്താവ് അറിയിച്ചു. വടക്കന്‍ ഗാസയില്‍ നിന്നും ജനങ്ങളോട് തെക്കന്‍ ഗാസയിലേക്ക് പലായനം ചെയ്യാന്‍ ഇസ്രായേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വടക്കന്‍ ഗാസയില്‍ ഇസ്രായേല്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. പ്രദേശത്ത് തുടരുന്നവരെ ഹമാസായി കണക്കാക്കുമെന്ന് മുന്നറിയിപ്പ്. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം 15 ദിവസത്തിലേക്ക് എത്തിനില്‍ക്കെയാണ് ആക്രമണം കടുപ്പിക്കാന്‍ ഇസ്രായേല്‍ തീരുമാനിച്ചത്. ഇതുവരെ 1,400 ഇസ്രായേലികളാണ് ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇസ്രായേലിന്റെ പ്രത്യാക്രമണത്തില്‍ 4137 പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. റഫാ അതിര്‍ത്തിയിലൂടെ പോകുന്ന ഓരോ ട്രക്കും പരിശോധിക്കുമെന്നും ഇന്ധനം കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും അറിയിച്ചു. ഇന്നലെ ചേര്‍ന്ന അറബ് ഉച്ചകോടിയില്‍ സംയുക്ത പ്രഖ്യാപനം ഉണ്ടാകാതെ പിരിഞ്ഞു. മാനുഷിക ഇടനാഴി ഉറപ്പാക്കണമെന്ന് സൗദി ആവശ്യപ്പെട്ടിട്ടുണ്ട്. ഗാസയ്ക്ക് നേരെയുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ കെയ്‌റോ സമാധാന ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page