മുന്‍ മിസ് വേള്‍ഡ് മത്സരാര്‍ഥിയും ഇരുപത്തിയാറുകാരിയുമായ ഷെരിക ഡി അര്‍മാസ് അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സറിനോടുള്ള പോരാട്ടത്തിനിടയിലാണ് ഷെരിക മരണമടഞ്ഞത്. ഷെറിക ഡി അര്‍മാസിന് കീമോതെറാപ്പിയും റേഡിയോ തെറാപ്പി ചികിത്സയും നടത്തിയിരുന്നു. രണ്ടുവര്‍ഷമായി സെര്‍വിക്കല്‍ കാന്‍സര്‍ ചികിത്സയിലായിരുന്നു. മോഡലിങ് പാഷനായി കൊണ്ടുനടന്നിരുന്ന ഷെരിക സാമൂഹികസേവനങ്ങളിലും മുന്നിട്ടുനിന്നിരുന്നു. 2015-ല്‍ ഉറുഗ്വേയേ പ്രതിനിധീകരിച്ച് ലോകസുന്ദരി മത്സരത്തില്‍ പങ്കെടുത്തയാളാണ് ഷെരിക. ചൈനയില്‍ സംഘടിപ്പിച്ച മിസ് വേള്‍ഡ് മത്സരത്തില്‍ പതിനെട്ടു വയസ്സു പ്രായമുള്ള ആറുപേരില്‍ ഒരാളായിരുന്നു ഷെരിക. കുട്ടികളുടെ കാന്‍സറുമായി ബന്ധപ്പെട്ട സംഘടനകളിലും അവര്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും സുന്ദരിയായ സ്ത്രീകളില്‍ ഒരാള്‍ എന്നാണ് 2022 ലെ മിസ് യൂണിവേഴ്‌സ് യുറഗ്വായ് കാര്‍ല റൊമേറോ അനുശോചന സന്ദേശത്തില്‍ പറഞ്ഞത്.