കെഎസ്‌ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം; 21 വയസുകാരിയുടെ പരാതിയില്‍ ടെലിവിഷൻ താരം ബിനു ബി കമല്‍ അറസ്റ്റില്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി ടിവി- സ്റ്റേജ് കോമഡി താരം ബിനു ബി.കമാലിനെ (40) തിരുവനന്തപുരം വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. തമ്പാനൂരിൽ നിന്നു നിലമേലേക്കു പോകുന്ന ബസിൽ വട്ടപ്പാറയ്ക്കു സമീപം വൈകിട്ട് നാലേമുക്കാലിനായിരുന്നു സംഭവം.കെഎസ്ആർടിസി ബസിൽ യാത്രയ്ക്കിടെ വിദ്യാർഥിനിയെ കടന്നുപിടിക്കുകയായിരുന്നു.കൊല്ലം കടയ്ക്കൽ സ്വദേശിനിയാണു പരാതി നൽകിയത്. പെൺകുട്ടി ബഹളം വച്ചതോടെ ബസ് നിർത്തി. ഇതിനിടെ ബസിൽനിന്ന് ബിനു ഇറങ്ങിയോടി. യാത്രക്കാരും നാട്ടുകാരും പിന്നാലെയെത്തിയെങ്കിലും കടന്നുകളഞ്ഞ ബിനുവിനെ പിന്നീട് വട്ടപ്പാറ ശീമമുള് മുക്കിൽനിന്നു കസ്റ്റഡിയിൽ എടുക്കുകയായിരുന്നെന്നു വട്ടപ്പാറ എസ്എച്ച്ഒ എസ്.ശ്രീജിത്ത് പറഞ്ഞു. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. ശ്രദ്ധേയമായ നിരവധി കോമഡി പരിപാടികളിലൂടെ താരമായ വ്യക്തിയാണ് ബിനു ബി കമൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page