പ്രണയാഭ്യര്‍ത്ഥന നിരസിച്ച 18 കാരിയുടെ മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ചു: യുവാവിനെതിരെ കേസ്‌

കണ്ണൂർ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിരോധത്തിൽ  പതിനെട്ടുകാരിയുടെ മോര്‍ഫ്‌ ചെയ്‌ത നഗ്നഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെതിരെ പൊലീസ്‌ കേസെടുത്തു. പെൺകുട്ടിയുടെ പരാതി പ്രകാരം പയ്യന്നൂർ രാമന്തളി സ്വദേശിയായ മുഹമ്മദ്‌ ഫൈസലിനെതിരെയാണ്‌ പയ്യന്നൂര്‍ പൊലീസ്‌ കേസെടുത്തത്‌. സാമൂഹ്യ മാധ്യമത്തില്‍ മോശം കമന്റോടെ വന്ന ലിങ്ക്‌ തന്റെ മൊബൈല്‍ ഫോണില്‍ ലഭിച്ചതോടെയാണ്‌ യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്‌. പ്രതി നേരത്തെ യുവതിയോട്‌ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ അതു നിരസിച്ചതിന്റെ വിരോധത്തില്‍ നഗ്നചിത്രം മോര്‍ഫ്‌ ചെയ്‌ത്‌ ഉണ്ടാക്കി വിവിധ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയായിരുന്നുവെന്നു യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. യുവാവിനെ കണ്ടെത്താന്‍ പൊലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്‌.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

You cannot copy content of this page