പൊതുവഴികള്‍ സ്റ്റണ്ടുകള്‍ക്കോ, അശ്രദ്ധമായ പെരുമാറ്റങ്ങള്‍ക്കോ ഉള്ള സ്ഥലമല്ല, കാരണം അവ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും അപകടം സൃഷ്ടിച്ചേക്കും. ഈയിടെയായി അമിതവേഗതയിലുള്ള മോട്ടോര്‍ സൈക്കിളുകളിലെ യുവദമ്പതികളുടെ പ്രണയ ലീലകള്‍ ആശങ്ക ഉയര്‍ത്തുന്ന ഒന്നായിരുന്നു. ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ ബൈക്ക് ഓടിക്കുന്നതിനിടെ ദമ്പതികളുടെ പ്രണയ ചേഷ്ടകളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതിവേഗതയില്‍ പോകുന്ന ബൈക്കിന്റെ മുന്‍വശത്ത് ഇരിക്കുന്ന സ്ത്രീ തന്റെ പങ്കാളിയെ അഭിമുഖീകരിക്കുന്നതും അവരുടെ യാത്രയ്ക്കിടെ അവനെ മുറുകെ ആലിംഗനം ചെയ്യുന്നതുമാണ് വൈറലായ വീഡിയോയില്‍ കാണിക്കുന്നത്. ഹെല്‍മെറ്റ് ധരിക്കാതെ ദമ്പതികള്‍ റോഡ് സുരക്ഷാ നിയമങ്ങള്‍ അവഗണിച്ചാണ് ചേഷ്ടകളില്‍ മുഴുകിയത്. ദമ്പതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ട്രാഫിക് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് കാഴ്ചക്കാര്‍. സിംഭവോലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ദേശീയപാത ഒമ്പതിലാണ് സംഭവം. വീഡിയോയ്ക്ക് മറുപടിയായി ഹാപൂര്‍ പൊലീസ് അതിവേഗം പ്രതികരിച്ചു. ദമ്പതികള്‍ക്ക് കനത്ത പിഴ ചുമത്തി. മോട്ടോര്‍ വാഹന നിയമപ്രകാരം ബൈക്ക് ഉടമയ്ക്ക് 8,000 രൂപ പിഴ ചുമത്തുകയും നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
