അബൂദബി: ഞായറാഴ്ച അമേരിക്കയിലെ ചിക്കാഗോയില്‍ നടക്കുന്ന മാരത്തോണില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു മലയാളിയായ സ്വാദിഖ് അഹമ്മദ് പങ്കെടുക്കും. കണ്ണൂര്‍ തളിപ്പറമ്പ സ്വദേശിയാണ് സ്വാദിഖ്. അബൂദബി അഡ്‌നോകില്‍ ജോലി ചെയ്യുന്ന സ്വാദിഖ് നിരവധി ദേശീയ അന്തര്‍ദേശീയ മരത്തോണില്‍ മുമ്പ് പങ്കെടുത്തിട്ടുണ്ട്. നേരെയുള്ള ഓട്ടത്തിന് പേരുകേട്ട ചിക്കാക്കോ മാരത്തോണ്‍ വ്യക്തിഗത ഓട്ടക്കാര്‍ക്കുള്ള പ്രധാന തിരഞ്ഞെടുപ്പാണ്. ലോകത്ത് ആറ് സ്ഥലങ്ങളിലാണ് പ്രധാനമായും വേള്‍ഡ് മേജര്‍ മാരത്തോണ്‍ നടക്കുന്നത്. ടോക്കിയോ, ചിക്കാക്കോ, ബോസ്റ്റണ്‍, ന്യൂയോര്‍ക്ക്, ബെര്‍ലിന്‍, ലണ്ടന്‍ എന്നിവിടങ്ങളാണ് അവ. ആറ് സ്ഥലങ്ങളിലെ മരത്തോണിലും പങ്കെടുക്കുന്നവര്‍ക്ക് സിക്‌സ് സ്റ്റാർ ലഭിക്കും.സ്വാദിഖ് കഴിഞ്ഞ തവണ ബെര്‍ലിന്‍ മാരത്തോണില്‍ പങ്കെടുത്തിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 47000 ഓട്ടക്കാരാണ് ചിക്കാഗോ മരത്തോണില്‍ പങ്കെടുക്കുക. സ്വന്തം രാജ്യമായ ഇന്ത്യക്ക് വേണ്ടി മത്സരിക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് സ്വാദിഖ് പറഞ്ഞു.
