ഒന്നര കിലോ സ്വര്‍ണ്ണവുമായി കുമ്പള സ്വദേശി കണ്ണൂർ വിമാനത്താവളത്തിൽ പിടിയില്‍

കണ്ണൂര്‍: 87.75 ലക്ഷം രൂപ വില വരുന്ന 1517 ഗ്രാം സ്വര്‍ണ്ണവുമായി കുമ്പള സ്വദേശി കണ്ണൂര്‍ വിമാനതാവളത്തില്‍ അറസ്റ്റിലായി. സല്‍മാന്‍ ഫരീദ്‌ എന്നയാളാണ്‌ പിടിയിലായത്‌.ഷാര്‍ജയില്‍ നിന്നും എത്തിയ വിമാനത്തിലെ യാത്രക്കാരനാണ്‌ ഇയാള്‍. ഫരീദിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസും ഡി ആര്‍ ഐയും നടത്തിയ പരിശോധനയിലാണ്‌ സ്വര്‍ണ്ണം പിടികൂടിയത്‌. രണ്ടു ട്രോളി ബാഗുകള്‍ക്കകത്ത്‌ മെര്‍ക്കുറി പൂശി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. അസി. കമ്മീഷണര്‍ സുബ്രഹ്മണ്യന്‍, സൂപ്രണ്ടുമാരായ അജിത്ത്‌ കുമാര്‍, അനീഷ്‌ മീണ, സൂരജ്‌ കുമാര്‍ എന്നിവരടങ്ങിയ സംഘമാണ്‌ സ്വര്‍ണ്ണം പിടികൂടിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page