ശസ്ത്രക്രിയാ ഡേറ്റ് നേരത്തെ ആക്കാൻ അനസ്തേഷ്യാ ഡോക്ടർ ചോദിച്ചത് 2000 രൂപ; കൈക്കൂലി കൈമാറുന്നതിടെ കൈയ്യോടെ പൊക്കി വിജിലൻസ്; ഡോ. വെങ്കിട ഗിരി മുൻപും കൈക്കൂലിക്കേസിൽ പിടിയിലായ വ്യക്തി

കാസർകോട്: നിർധന രോഗിയിൽ നിന്നും 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിൽ. കാസർകോട് ജനറൽ ആശുപത്രിയിലെ അനസ്തേഷ്യാ വിഭാഗം ഡോക്ടർ വെങ്കിട ഗിരിയാണ് പിടിയിലായത്.
കാസറഗോഡ് മധൂർ പട്ള സ്വദേശി അബ്ബാസ് പി.എം  എന്നയാൾ ഹർണിയ അസുഖത്തിന് ചികിത്സയ്ക്കായി  ജനറൽ ആശുപത്രിയിലെ ഡോ. അഭിജിത്തിനെ കാണുകയും പരിശോധിച്ച് ഓപറേഷൻ ആവശ്യമാണെന്ന് നിശ്ചയിക്കുകയും ചെയ്തിരുന്നു. ഓപ്പറഷന് തിയ്യതി ലഭിക്കുന്നതിന് അനസ്തേഷ്യ വിഭാഗം ഡോക്ടർ വെങ്കിട ഗിരിയെ കാണാൻ പറഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഡോ.  വെങ്കിട ഗിരിയെ കണ്ടപ്പോൾ ഡിസംബർ മാസത്തിലാണ് ശസ്ത്രക്രിയക്ക് തിയ്യതി  നൽകിയത് . ഓപ്പറേഷൻ തിയ്യതി  മുന്നോട്ട് ആക്കുന്നതിന്  2000/- രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് രോഗി വിജിലൻസിന് പരാതി നൽകി.  വിജിലൻസ്  ഡി വൈ എസ് പി വി.കെ വിശ്വംഭരൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതിക്കാരൻ പണം കൈമാറുമ്പോൾ കയ്യോടെ പിടികൂടിയത്. 2019-ൽ ഒരു രോഗിയോട് കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ പ്രാദേശിക  ചാനലിൽ വന്നതിന്റെ അടിസ്ഥാനത്തിൽ സസ്പെൻഷൻ ഉൾപ്പെടെയുളള വകുപ്പ് തല നടപടികൾക്ക് വിധേയനായിട്ടുണ്ട് ഡോക്ടർ വെങ്കിട ഗിരി.വിജിലൻസ് സംഘത്തിൽ  ഇൻസ്പെക്ടർ കെ സുനുമോൻ , സബ് ഇൻസ്പെക്ടർമാരായ കെ.രാധാകൃഷ്ണൻ, വി.എം മധുസൂദനൻ, പി.വി സതീശൻ , അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ വി.ടി സുഭാഷ് ചന്ദ്രൻ , പ്രിയ കെ നായർ, കെ.വി.ശ്രീനിവാസൻ , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ , കൃഷ്ണൻ ,രതീഷ് എ.വി. പി.കെ. രഞ്ജിത് കുമാർ, വി.രാജീവൻ, പ്രദീപ്, കെ.ബി. ബിജു , ഷീബ, പ്രമോദ് കുമാർ , പ്രദീപ് കുമാർ ,അസി. ഡിസ്ട്രിക് പ്ലാനിംഗ് ഓഫിസർ റിജു മാത്യു, ഡയറി ഡവലപ്മെന്റ് സീനിയർ സൂപ്രണ്ട് ബി. സുരേഷ് കുമാർ എന്നിവരുമുണ്ടായിരുന്നു.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Un

ഇയാൾ പിടിക്കപ്പെടുന്ന വിവരം എല്ലാവർക്കും അറിയുന്നു എന്തുകൊണ്ടു ദിവസേന കൈകൂലി വാങ്ങുന്ന ഇയാൾ സർവീസിൽ തുടരുന്നു നമ്മടെ അഭിപ്രായം……..

RELATED NEWS

You cannot copy content of this page