കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 3.9 ഗ്രാം എം ഡി എം എയുമായി യുവതിയടക്കം മൂന്നു പേര്‍ അറസ്റ്റില്‍. മുട്ടത്തൊടി സ്വദേശികളായ സ്നേഹ പ്ലാസയിലെ ഖമറുന്നീസ(42), പിഎ അഹമ്മദ് ഷെരീഫ്(40), ചെങ്കള, ചേരൂര്‍ സ്വദേശി മിഹ്റാജ് ഹൗസില്‍ മുഹമ്മദ് ഇര്‍ഷാദ് (36) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വിദ്യാനഗര്‍ എസ്ഐ ഉമേഷും സംഘവും നടത്തിയ വാഹന പരിശോധയിലാണ് ഇവര്‍ കുടുങ്ങിയത്. പടുവടുക്കത്ത് വാഹന പരിശോധന നടത്തുന്നനിടേ എത്തിയ കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്റു ചെയ്തു.