തിരുവനന്തപുരം: എല്‍ഡിഎഫ് പുതുപ്പള്ളിയില്‍ വിജയിച്ചാല്‍ അത് ലോകാത്ഭുതമെന്ന് സി.പി.എം നേതാവ് എ കെ ബാലന്‍ പ്രതികരിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയ്ക്ക് സി. തോമസ് നേടിയതിന്റെ രണ്ട് ഇരട്ടി ഭൂരിപക്ഷത്തില്‍ ചാണ്ടി ഉമ്മന്‍ കുതിക്കുമ്പോഴാണ് എകെ ബാലന്റെ പ്രതികരണം. ഇപ്പോള്‍ അത്ഭുതമൊന്നും സംഭവിക്കില്ലോ. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എന്നല്ലേ യുഡിഎഫ് പറഞ്ഞത്. 52 വര്‍ഷം ഉമ്മന്‍ ചാണ്ടി കൈവശം വെച്ച മണ്ഡലമല്ലേ, അതുണ്ടാകുമോയെന്ന് നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വന്‍ ലീഡുമായി മുന്നേറുകയാണ്.
നിലവില്‍ പുതുപ്പള്ളിയില്‍ പതിനായിരത്തിലധികം വോട്ടിന്റെ ലീഡിലാണ് യു.ഡി.എഫ്
അയര്‍ക്കുന്നത്ത് എന്താകും സ്ഥിതിയെന്ന അങ്കലാപ്പ് യുഡിഎഫ് കേന്ദ്രങ്ങളിലുണ്ടായിരുന്നുവെങ്കിലും ചാണ്ടി ഉമ്മന്‍ വ്യക്തമായ ലീഡ് പിടിച്ചു. രണ്ടാം റൗണ്ടില്‍ തന്നെ സമ്പൂര്‍ണ്ണാധിപത്യത്തിലേക്ക് ചാണ്ടിയെത്തുന്ന കാഴ്ചയാണ് ആദ്യ മണിക്കൂറില്‍ തന്നെയുണ്ടായത്. ആദ്യമണിക്കൂറില്‍ തന്നെ കൃത്യമായ ലീഡുയര്‍ന്നതോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ ചാണ്ടി ഉമ്മന് അഭിവാദ്യങ്ങളര്‍പ്പിച്ച് മുദ്രാവാക്യം വിളികളും ആഹ്ലാദ പ്രകടനവും വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.