യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞങ്ങാട് : യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചിത്താരി സ്വദേശി പ്രകാശന്റെ ഭാര്യ വിദ്യകുമാരി (35) ആണ് മരിച്ചത്. സെൻട്രൽ ചിത്താരി സ്കൂളിന് സമീപമാണ് യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത് വ്യാഴാഴ്ച രാവിലെ 11.30 മണിയോടെ പ്രദേശവാസികളാണ് സംഭവം പൊലീസിൽ അറിയിച്ചത്. മൃതദേഹം ഛിന്നഭിന്നമായതിനാൽ ആളെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് ബന്ധുക്കളെത്തി വിദ്യകുമാരിയുടേതാണ് മൃതദേഹമെന്ന് തിരിച്ചറിയുകയായിരുന്നു. യുവതി മാനസീക പ്രയാസത്തിലായിരുന്നുവെന്ന് പറയയുന്നു. ഹൊസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി. ശേഷം പോസ്റ്റ്മോർട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.ജിതേഷ്, തേജസ്, ലക്ഷ്മി എന്നിവരാണ് മക്കൾ.