സച്ചിൻ സാവന്തുമായി ബന്ധം: നടി നവ്യ നായരെ മുംബൈയിൽ വച്ച് ഇ ഡി ചോദ്യം ചെയ്തു

മുംബൈ: ഐആർഎസ് ഉദ്യോഗസ്ഥനുമായി ബന്ധമുള്ളതിന്റെ പേരിൽ
നടി നവ്യ നായരെ ചോദ്യം ചെയ്ത് ഇ ഡി. മുംബൈയിലാണ് ചോദ്യം ചെയ്തത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ എന്നാണ് വിവരം. കൊച്ചിയിൽ പോയി പലവട്ടം നടിയെ കണ്ടിട്ടുണ്ടെന്നും ആഭരണങ്ങളടക്കം സമ്മാനമായി നൽകിയിട്ടുണ്ടെന്നുമാണ് ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്ദ് ഇഡിയ്ക്ക് മൊഴി നൽകിയത്. ഇക്കാര്യത്തിൽ ഇഡി നടിയോട് വിവരങ്ങൾ തേടിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
എന്നാൽ മുംബൈയിൽ തന്‍റെ റെഡിഡൻഷ്യൽ സൊസൈറ്റിയിലെ താമസക്കാരൻ എന്നത് മാത്രമാണ് സച്ചിൻ സാവന്ദുമായുള്ള പരിചയമെന്നും അതിനപ്പുറം അടുപ്പമില്ലെന്നുമാണ് നടി ഇ ഡിക്ക് മൊഴി നൽകിയത്. മുംബൈയിലെ പരിചയക്കാരൻ എന്ന നിലയ്ക്ക് ഗുരുവായൂരിൽ പോവാൻ നവ്യ പലവട്ടം സച്ചിൻ സാവന്ദിന് സൗകര്യം ചെയ്ത് കൊടുത്തിട്ടുണ്ടെന്ന് കുടുംബം വ്യക്തമാക്കി. മകന്‍റെ പിറന്നാൾ ദിനത്തിൽ നൽകിയ സമ്മാനമല്ലാതെ മറ്റൊന്നും അദ്ദേഹം നവ്യക്ക് നൽകിയിട്ടില്ലെന്നും കുടുംബം പറയുന്നു. കസ്റ്റംസ് അഡീഷണൽ കമ്മീഷണറായ സച്ചിൻ സാവന്തിനെ ജൂൺ 27ന് ഇഡി അറസ്റ്റ് ചെയ്തിരുന്നു. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page