സിംബാബ്വെ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഹീത്ത് സ്ട്രീക്ക് (49) അന്തരിച്ചെന്ന വ്യാജ വാര്‍ത്തായാണ് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളില്‍ പ്രചരിച്ചത്. വന്‍കുടലിലെയും കരളിലെയും അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യമെന്നാണ് പ്രചരണം. സിംബാബ്‌വെ മുന്‍ താരങ്ങളെ ഉദ്ധരിച്ച് ഫോക്‌സ് ഫോക്‌സ് ഉള്‍പ്പടെയുള്ള രാജ്യാന്തര മാധ്യമങ്ങള്‍ ഹീത്ത് സ്ട്രീക്ക് മരണപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് ഹീത്ത് സ്ട്രീക്ക് അന്തരിച്ചതായി ആദ്യം ട്വീറ്റ് ചെയ്ത സിംബാബ്വെ മുന്‍ സഹതാരം ഹെന്റി ഒലോങ്ക വാര്‍ത്ത തിരുത്തി പിന്നാലെ രംഗത്തുവന്നു. ‘ഹീത്ത് സ്ട്രീക്ക് മരിച്ചുവെന്ന രീതിയില്‍ പ്രചരിച്ചത് വ്യാജവാര്‍ത്തയാണെന്നും സ്ട്രീക്കില്‍ നിന്നു തന്നെ തനിക്ക് സ്ഥിരീകരണം കിട്ടിയെന്നും അദേഹത്തെ തേര്‍ഡ് അംപയര്‍ തിരിച്ചുവിളിച്ചിരിക്കുന്നുവെന്നുമായിരുന്നു’ ഒലോങ്കയുടെ ട്വീറ്റ്. വ്യാജ വാര്‍ത്ത ഇന്ന് വലിയ വിവാദമാണ് കായികലോകത്ത് സൃഷ്ടിച്ചത്. എന്നാല്‍ ‘ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് ആളുകള്‍ കുറച്ചുകൂടി ജാഗ്രത കാണിക്കണം. ഞാന്‍ അര്‍ബുദത്തില്‍ നിന്ന് തിരിച്ചുവരുന്നു, ആരോഗ്യം കൂടുതല്‍ മെച്ചപ്പെട്ടിരിക്കുന്നു. ഞാനിപ്പോള്‍ വീട്ടിലാണ്. ചികില്‍സയുടെ ചെറിയ ബുദ്ധിമുട്ടുകളുണ്ട്. അത് മാറ്റിനിര്‍ത്തിയാല്‍ സുഖമായിരിക്കുന്നു. ആളുകള്‍ പെട്ടെന്ന് എന്റെ മരണത്തെ കുറിച്ച് സംസാരിക്കുന്നത് ഞെട്ടിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് മരണവിവരം പ്രചരിച്ചത്. എന്നാലത് വാസ്തവമല്ല’ എന്നുമാണ് സ്‌പോര്‍ട്‌സ് സ്റ്റാറിനോട് ഹീത്ത് സ്ട്രീക്കിന്റെ വാക്കുകള്‍. കഴിഞ്ഞ മെയ് മാസം മുതല്‍ ആശുപത്രിയില്‍ ചി്കില്‍സയിലാണ് ഹീത്ത് .