ചന്ദ്രയാൻ 3 ന് വേണ്ടി പ്രത്യേക പൂജ; ദൗത്യ വിജയത്തിന് പൂജ നടന്നത് കുക്കെ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ

മംഗളൂരു: ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ മണിക്കൂറുകൾ ബാക്കിയിരിക്കെ ആകാംക്ഷയിലും  പ്രതീക്ഷയിലുമാണ് ഏവരും.ഒപ്പം പൂജകൾക്കും പ്രാർത്ഥനകൾക്കും കുറവില്ല. ചന്ദ്രയാന് വേണ്ടി ദക്ഷിണ കർണാടകയിലെ കുക്കെ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ    പ്രത്യേക പൂജ തന്നെ നടത്തിയിരിക്കുന്നു.നാഗാരാധനക്ക് പ്രശ്തമായ ക്ഷേത്രത്തിൽ നാഗ പഞ്ചമിയോടനുബന്ധിച്ചാണ് പ്രത്യേക പൂജ നടത്തിയത്.ഐഎസ്ആർഒ യുടെ പേരിലായിരുന്നു വഴിപാടുകൾ.കാർത്തിക പൂജ,മഹാ പൂജ, പ്രത്യേക പാലഭിഷേകം എന്നിവയാണ് നടത്തിയതെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു.ചന്ദ്രയാന്‍റെ വിജയത്തിനായാണ് പൂജകൾ നടത്തിയതെന്നും ക്ഷേത്രം അധികൃതർ വ്യക്തമാക്കി.600 കോടി ചിലവിട്ടാണ് ഇന്ത്യ ചന്ദ്രയാൻ മൂന്ന് ദൗത്യം പൂർത്തീകരിച്ചത്. ഓഗസ്റ്റ് 23 ന് നാണ് ചന്ദ്രയാൻ 3  ചന്ദ്രോപരിതലത്തിൽ ലാൻ‍‍ഡ് ചെയ്യുക. ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായ ലാന്‍ഡിംഗ് നടത്തി ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുകയാണ്  ചന്ദ്രയാന്‍ -3 ന്റെ ദൗത്യ ലക്ഷ്യം. ഇതുവരെയുള്ള ഘട്ടങ്ങൾ വിജയകരമായി പൂർത്തീകരിക്കാൻ ഐഎസ്ആർഒ ക്ക് കഴിഞ്ഞിരുന്നു. ദൗത്യം വിജയമായാൽ ചന്ദ്രോപരിതലത്തിൽ പേടകം ഇറക്കുന്ന നാലാമത് രാജ്യമായി ഇന്ത്യ മാറും. ചന്ദ്രയാൻ 2 പേടകം നേരത്തെ പരാജയപ്പെട്ടിരുന്നു.അടുത്ത ദിവസം റഷ്യയുടെ ലൂണ പേടകവും നിയന്ത്രണം നഷ്ടപ്പെട്ട് പരാജയപ്പെട്ടിരുന്നു.  

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page