കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. മുക്കം നഗരസഭയിലെ പൂളപ്പൊയിൽ സ്വദേശി പൈറ്റൂളി ചാലിൽ മുസ്തഫയാണ് ഭാര്യ ജമീലയെ വെട്ടി പരിക്കേൽപ്പിച്ചത്. വൈകിട്ട് 5.45 ഓടെ മുക്കം മുത്തേരിയിലാണ് സംഭവം. മുസ്തഫയുടെ ഉടമസ്ഥതയിലുള്ള മുത്തേരിയിലെ അനുഗ്രഹ ഹോട്ടലിൽ വച്ചായിരുന്നു സംഭവം. വെട്ടേറ്റ് ഗുരുതര പരിക്കേറ്റ ജമീലയെ മുക്കത്ത KMCT മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി .ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചതിനു ശേഷം മുസ്തഫ ഓടി രക്ഷപ്പെട്ടു. പ്രദേശവാസിയായ ആളുമായി ഭാര്യക്ക് അടുപ്പമുണ്ടെന്ന സംശയമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. മുക്കം പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. മുസ്തഫക്കെതിരെ കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.