കോട്ടയം: അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയ ഹെഡ്മാസ്റ്ററെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കോട്ടയം സിഎന്‍ഐ എല്‍.പി. സ്‌കൂളിലെ പ്രധാനധ്യാപകന്‍ സാം ടി ജോണിനെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ കോട്ടയം വിജിലന്‍സ് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ഥിര നിയമനം തരപ്പെടുത്താം എന്ന് വാഗ്ദാനംചെയ്ത് മറ്റൊരു സ്‌കൂളിലെ അധ്യാപികയുടെ കൈയില്‍ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു സാം ടി ജോണ്‍ അറസ്റ്റിലാകുന്നത്. എഇഒയ്ക്ക് നല്‍കണം എന്ന് പറഞ്ഞായിരുന്നു ഇയാള്‍ പണം ആവശ്യപ്പെട്ടത്. രാസ പരിശോധനയിലും നോട്ടുകള്‍ വാങ്ങിയതെന്ന് തെളിഞ്ഞിട്ടുണ്ട്. കോട്ടയത്തെ എ.ഇ.ഒ ഓഫീസിലും വിജിലന്‍സ് സമാന്തരമായ പരിശോധന നടത്തിയിരുന്നു. എ.ഇ.ഒ രണ്ടാം പ്രതിയായി എഫ്.ഐ.ആറില്‍ ചേര്‍ത്തിട്ടുണ്ട്. അധ്യാപകനെ വൈകിട്ട് കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് അറിയിച്ചു.