ബോസ്റ്റണ്‍: വിമാനത്തില്‍ പെണ്‍കുട്ടിക്ക് മുന്നില്‍ സ്വയംഭോഗം ചെയ്ത ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ അറസ്റ്റില്‍. ഹവായിയില്‍ നിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. 33-കാരനായ സുദീപ്ത മൊഹന്ദിയെയാണ് എഫ്ബിഐ അറസ്റ്റ് ചെയ്തത്. 14 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിക്കു മുന്നിലാണ് ഇയാള്‍ സ്വയംഭോഗം ചെയ്തതെന്നാണ് പരാതി. കുറ്റം തെളിഞ്ഞാല്‍ 90 ദിവസത്തെ ജയില്‍ ശിക്ഷയും 5000 ഡോളര്‍ പിഴയുമാണ് ശിക്ഷ. മസാച്യുസെറ്റ്‌സിലെ കേംബ്രിഡ്ജിലായിരുന്നു സുദീപ്തയുടെ താമസം.
കഴിഞ്ഞ വര്‍ഷം മേയിലാണ് സംഭവം നടന്നത്. തനിക്ക് ഒന്നും ഓര്‍മ്മയില്ലെന്നാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞതെന്ന് അധികൃതര്‍ അറിയിച്ചു. ബോസ്റ്റണിലെ ബെത്ത് ഇസ്രായേല്‍ ഡീക്കനെസ് മെഡിക്കല്‍ സെന്ററിലെ പ്രൈമറി കെയര്‍ ഫിസിഷ്യനാണ് മൊഹന്ദി. എന്നാല്‍ ഇയാള്‍ അവധിയിലാണെന്നും നിലവില്‍ പ്രാക്ടീസ് ചെയ്യുന്നില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. ബോസ്റ്റണിലെ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ, ജാമ്യത്തില്‍ വിട്ടു.