കൊച്ചി: എറണാകുളം കലൂർ പൊറ്റക്കുഴിയിൽ അപ്പാർട്ട്മെന്‍റിൽ യുവതിയെ കുത്തിക്കൊന്നു. ചങ്ങനാശ്ശേരി സ്വദേശി രേഷ്മയാണ് (27) മരിച്ചത്. സംഭവത്തില്‍ കോഴിക്കോട് ബാലുശ്ശേരി സ്വദേശി നൗഷിദിനെ (31) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ് പൊറ്റക്കുഴിയിലെ ഓയോ മുറിയിൽ കഴിഞ്ഞ രാത്രി പത്ത് മണിയോടെയായിരുന്നു കൊലപാതകം. രേഷ്മയുടെ കഴുത്തിനാണ് കുത്തേറ്റത്. രേഷ്മയും നൗഷിദും ഒരുമിച്ച് താമസിച്ച് വരികയായിരുന്നുവെന്നാണ് വിവരം. ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികളാണ് കുത്തേറ്റനിലയില്‍ രേഷ്മയെ കണ്ടത്. പൊലീസ് എത്തുമ്പോഴേക്കും മരിച്ചിരുന്നു. നൗഷിദ് പരസ്പര വിരുദ്ധമായ മൊഴിയാണ് നൽകുന്നതെന്ന് പൊലീസ് പറഞ്ഞു. ലാബ് അറ്റൻഡറാണ് മരിച്ച രേഷ്മ. സമൂഹ മാധ്യമങ്ങളിലൂടെയാണ് രേഷ്മയെ പരിചയപ്പെട്ടതെന്നും മൂന്ന് വർഷമായി അറിയമാമെന്നും ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കൊലപാതക കാരണം വ്യക്തമല്ല. നൗഷിദിനെ ചോദ്യം ചെയ്തുവരികയാണ്.