ന്യൂഡൽഹി: രാഹുൽ ഗാന്ധി ലോക്സഭയിൽ ചുംബന ആംഗ്യം കാണിച്ചെന്ന പരാതിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച് മടങ്ങുമ്പോൾ രാഹുൽ ഫ്ലെയിംഗ് കിസ്സ് ആംഗ്യം കാണിച്ചെന്നാണ് സ്മൃതി തന്‍റെ പ്രസംഗത്തിൽ ആരോപിച്ചത്. ഇതിനെതിരെ ബിജെപിയുടെ വനിതാ അംഗങ്ങൾ പരാതി നൽകുമെന്നും സ്മൃതി അറിയിച്ചു. രാഹുലിന്‍റെ പ്രവർത്തി സഭ്യത ഇല്ലാത്തതാണെന്നും സ്ത്രീവിരുദ്ധനായ ഒരാൾക്ക് മാത്രമേ ഇങ്ങിനെ പെരുമാറാൻ കഴിയൂ എന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.