കാസർകോട്: ഉദുമ പനയാലിൽ യുവതി തൂങ്ങി മരിച്ചത് ഇഷ്ടമില്ലാത്ത വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചതിനെ തുടർന്നെന്ന് പൊലീസ്. തൂവൾ എക്കാലിൽ കൃഷ്ണന്‍റെ മകൾ നീതുകൃഷ്ണ(21)യാണ് കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങി മരിച്ചത്. പ്രവാസിയായ യുവാവുമായി നീതുവിന്‍റെ വിവാഹം ഉറപ്പിക്കാൻ വീട്ടുകാർ ഒരുങ്ങുന്നതിനെയാണ് പെൺകുട്ടി മരിച്ചത്.വിവാഹത്തിന് ഇഷ്ടമില്ലെന്ന് നീതു അടുപ്പമുള്ളവരോട് പറഞ്ഞിരുന്നു.പക്ഷെ വീട്ടുകാർ ആലോചനയുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതിലുള്ള നിരാശയാണ് ആത്മഹത്യ ചെയ്യാൻ കാരണം.പെരിയ എസ് എന്‍ കോളേജില്‍ നിന്നു ബിരുദ പഠനം പൂര്‍ത്തിയാക്കിയ നീതു അധ്യാപക പരിശീലനത്തിനു ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു.തയ്യല്‍ തൊഴിലാളിയായ പിതാവ് കൃഷ്‌ണന്‍ ജോലിക്കായി കാസര്‍കോട്ടേക്കും അമ്മ കെ ടി ശ്രീലത കാഞ്ഞങ്ങട്ടേക്കും പോയതായിരുന്നു. ഈ സമയത്ത് നീതു മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കൂട്ടുകാരിക്ക് വാട്‌സ് ആപ്പില്‍ സന്ദേശമയച്ചശേഷമാണ് ജീവനൊടുക്കിയത്. കൂട്ടുകാരി തിരികെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണില്‍ കിട്ടിയില്ല. സംശയം തോന്നി വീടിനു സമീപത്തു താമസിക്കുന്ന ബന്ധുവിനെ വിവരം അറിയിച്ചു. അവര്‍ സ്ഥലത്തെത്തിയപ്പോഴാണ് നീതുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ബേക്കൽ പോലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധങ്ങൾക്ക് വിട്ടു നൽകും. കൂട്ടപ്പുന്ന സ്വസ്തി ക്ലബ് ശിങ്കാരി മേള കലാകാരിയും ഡിവൈഎഫ്ഐ കൂട്ടപ്പുന്ന എക്സ്ക്യൂട്ടീവംഗവുമായിരുന്നു മരിച്ച നീതു.