കാസര്‍കോട്: അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ 24.53 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം പ്രധാന മന്ത്രി നരേന്ദ്രമോദി റിമോട്ട് ബട്ടണ്‍ അമര്‍ത്തി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ റെയില്‍വേ രംഗത്ത് പുതിയൊരു അധ്യായം ആരംഭിക്കുകയാണെന്നും രാജ്യത്തെ 508 റെയില്‍വേസ്റ്റേഷനുകള്‍ അതിന്റെ ഭാഗമാവുകയാണെന്നും പ്രധാനമന്ത്രിപറഞ്ഞു. രാജ്യത്തെ ചെറിയ നഗരങ്ങളാണ് അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയിലൂടെ നവീകരിക്കപ്പെടുന്നതെന്നും പദ്ധതിയാഥാര്‍ഥ്യമാകുന്നതോടെ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കുമാണ് ഏറെ ഗുണകരമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അധ്യക്ഷനായി. ഉദ്ഘാടന പരിപാടിക്ക് ശേഷം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ശിലാഫലകം അനാച്ഛാദനം ചെയ്തു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, റെയില്‍വേ ഉദ്യോഗസ്ഥരായ ഡോ സക്കീര്‍. ഹുസൈന്‍, സന്ദീപ് ജോസഫ് തുടങ്ങിയവര്‍ സംബദ്ധിച്ചു.
പദ്ധതിയുടെ ആദ്യഘട്ടം ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. പ്രവേശന കവാടം, പാര്‍ക്കിംഗ് ഏരിയ, വെയിറ്റിംഗ് ഏരിയ, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേകം ശുചിമുറികളും എ.സി വിശ്രമ കേന്ദ്രങ്ങളും, പുതിയ ടിക്കറ്റ് കൗണ്ടറുകള്‍, ഇരുഭാഗങ്ങളിലും എസ്‌കലേറ്ററുകള്‍, പ്ലാറ്റ്‌ഫോം നവീകരണം, എല്‍ഇഡി നെയിം ബോർഡുകള്‍, ഫ്‌ളോറിങ്, തുടങ്ങി 24.53 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നടക്കുക.