ന്യൂഡൽഹി : കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിന് പുതിയ സ്റ്റോപ്പുകൾ ഉടനില്ലെന്ന് കേന്ദ്ര റെയിൽ മന്ത്രി. നിലവിൽ ഏഴു സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ടെന്നും, പുതിയ സോപ്പുകൾ അനുവദിക്കുന്നത് സ്റ്റേഷനുകളുടെ ട്രാഫിക്, യാത്രകാരുടെ ആവശ്യകത , നടത്തിപ്പിലെ പ്രായോഗികത എന്നിവ അടിസ്ഥാനമാക്കിയാണെന്നും മന്ത്രി അറിയിച്ചു. നിലവിൽ ചെങ്ങന്നൂർ സ്റ്റേഷനിൽ 76 ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ ഉണ്ടെന്നും ഈ വിഷയത്തിൽ കൊടിക്കുന്നിൽ സുരേഷ് എം പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ നേരിട്ട് നൽകിയ മറുപടിയിൽ വ്യക്തമാക്കി.
2019 മുതൽ 2023 വരെ വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞ 283 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 151 പേരെ അന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയ്തതായും കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു