ഒരു മതവിശ്വാസത്തിന്‍റെയും വികാരം വൃണപ്പെടുത്തിയില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ;എല്ലാ മതങ്ങളുടെയും വിശ്വാസത്തെ മാനിക്കുന്നതായി ഷംസീർ

തിരുവനന്തപുരം: താൻ ഒരു മതവിശ്വാസത്തെയും വൃണപ്പെടുത്തിയില്ലെന്ന് എ.എൻ ഷംസീർ. പരാമർശത്തിന്‍റെ പേരിലുള്ള ചർച്ചകൾ ദൗർഭാഗ്യകരമായ കാര്യം.ശാസ്ത്രബോധം വളർത്തുന്നത് എങ്ങിനെ മതവിരുദ്ധമാകുമെന്ന് സ്പീക്കർ ചോദിച്ചു. ഭരണഘടനയുടെ അകത്തുള്ള കാര്യമാണ് ഭരണഘടനാ പദവി വഹിക്കുന്ന ആളെന്ന നിലയിൽ പറഞ്ഞത്.ഇപ്പോൾ നടക്കുന്ന  വിദ്വേഷപ്രചരണം കേരളം തള്ളുമെന്നും ഷംസീർ പറഞ്ഞു.മത വിശ്വാസികൾ തനിക്ക് ഒപ്പം നിൽക്കുമെന്നും ഇത്തരം ക്യംപെയ്നുകളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും ഷംസീർ വാർത്താ സമ്മേളത്തിൽ ആവശ്യപ്പെട്ടു. തന്‍റെ നിരപേക്ഷത ആരും ചോദ്യം ചെയ്യേണ്ടതില്ലെന്നും ഷംസീർ കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page