പയ്യന്നൂര്‍:കഞ്ചാവ് കേസില്‍ നാലു വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം തോണിയില്‍ സഞ്ചരിച്ച് കഞ്ചാവു വില്‍പ്പന നടത്തിവരികയായിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.പാപ്പിനിശ്ശേരി ഹൈദ്രോസ്‌പ്പള്ളിക്കു സമീപത്തെ മന്‍സൂറിനെയാണ് (41) പുലര്‍ച്ചെ കണ്ണൂർ വളപ്പട്ടണം എസ് ഐ ഐ നിഥിന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്നു കഞ്ചാവു കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.ആന്ധ്രാപ്രദേശില്‍ നിന്നു കഞ്ചാവ് എത്തിച്ചു വില്‍പ്പന നടത്തുകയാണ് ഇയാളുടെ രീതിയെന്നു പൊലീസ് പറഞ്ഞു.പൊലീസിന്റെ ശ്രദ്ധയിൽ വേഗത്തിൽ വരാതിരിക്കാൻ തോണിയില്‍ സഞ്ചരിച്ചാണ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്.മൻസൂർ ഏതാനും ദിവസം മുമ്പ് വളപ്പട്ടണം പാലത്തിനു താഴെ കഞ്ചാവു വില്‍പ്പന നടത്തുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ ഫൈബര്‍ തോണിയില്‍ കയറി രക്ഷപ്പെട്ടു. അതിനു ശേഷം പൊലീസീന്റെ നിരീക്ഷണത്തിലായിരുന്നു മന്‍സൂർ. വീണ്ടും അതേ സ്ഥലത്തെത്തിയപ്പോഴാണ് പിടി വീണത്.