അബൂദബി: യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്റെ സഹോദരനും അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയുമായ ശെയ്ഖ് സഈദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നുവെന്നാണ് റിപോര്‍ട്ട്
ശെയ്ഖ് സഈദിന്റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് ഇന്നുമുതല്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസം പതാകകളും താഴ്ത്തിക്കെട്ടും. ജുലൈ 29 ശനിയാഴ്ച വരെയാണ് ദുഃഖാചരണം. ശെയ്ഖ് സഈദിനെ അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയായി നിയമിച്ചത് 2010 ജൂണിലാണ്. അബൂദബിയിലെ ആസൂത്രണ വകുപ്പിന്റെ അന്‍ഡര്‍സെക്രടറിയായിരുന്നു.
1965 ല്‍ അല്‍ ഐനില്‍ ജനിച്ച അദ്ദേഹം 2010 ജൂണിലാണ് അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായി നിയമിതനായത്. ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പ്രതിനിധിയായിരുന്നു. അബുദാബിയിലെ ആസൂത്രണ വകുപ്പില്‍ അണ്ടര്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ മുന്‍ അംഗമായ ഷെയ്ഖ് സഈദ് മാരിടൈം പോര്‍ട്ട് അതോറിറ്റിയുടെ (അബുദാബി) ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. ഷെയ്ഖ് സഈദിന്റെ നിര്യാണത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അനുശോചിച്ചു.