സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞു; പത്ത് കുട്ടികൾക്ക് പരിക്ക്
കാസർകോട് : സ്കൂൾ വിദ്യാർത്ഥികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് 10 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കാസർകോട് കറന്തക്കാട് രാവിലെയാണ് അപകടമുണ്ടായത്.എ.സ്.കെ ഫാത്തിമ സദ (6), നിസ്‌ള ഫാത്തിമ(12), ഇസ്‌നാബിന്‍ദ് റഷീദ് (12), ആയിഷ നൗരിന്‍ (6), ആയിഷ സാജിദ് (9), ലെന മെസി (6), ഐലതോട്ടാന്‍ (10), ഷസാന്‍ അഹമ്മദ് (11), മുഹമ്മദ് ലുദ്‌വി (6), മുഹമ്മദ് റിസാന്‍ (9) എന്നീ വിദ്യാർത്ഥികൾക്കും ഓട്ടോ ഡ്രൈവര്‍ സന്തോഷ് നഗറിലെ അമീര്‍ സി.എ (60)യ്‌ക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. കേന്ദ്രീയ വിദ്യാലയത്തിലേക്ക് വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ വിദ്യാർത്ഥികളെയും ഓട്ടോറിക്ഷാ ഡ്രൈവറെയും കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഓട്ടോറിക്ഷയിൽ കുട്ടികളെ കുത്തിനിറച്ചാണ് കൊണ്ട് പോയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.