ബന്തടുക്ക(കാസര്‍കോട്): ഏണിയാടി മഖാം കുത്തി തുറന്ന മോഷണം നടത്തിയ യുവാവ് തൊണ്ടിമുതലുകളുമായി പിടിയില്‍. പുളുവഞ്ചി സ്വദേശി അഷ്റഫി(35)നെയാണ് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണ സാധനം വില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് യുവാവ് പിടിയിലായത്. തിങ്കളാഴ്ച രാത്രിയിലാണ് മഖാമില്‍ കവര്‍ച്ച നടന്നത്. പ്രാര്‍ത്ഥന മുറിയില്‍ സൂക്ഷിച്ച സാധന സാമഗ്രികളാണ് കവര്‍ന്നത്. രണ്ടു നിലവിളക്കുകള്‍, വെള്ളിരൂപങ്ങള്‍ അടങ്ങിയ ചെമ്പ് ഭണ്ഡാരം, ധൂമപാത്രം, രണ്ട് സ്റ്റീല്‍ ചങ്ങലകള്‍ എന്നിവയാണ് മോഷണം പോയത്. ഇവ ബന്തടുക്കയിലെ കടയില്‍ വില്‍ക്കാന്‍ എത്തിയപ്പോഴാണ് അഷ്റഫ് പിടിയിലായത്. ബേഡകം എസ് ഐ ഗംഗാധരനും സംഘവുമാണ് പ്രതിയെ പിടികൂടിയത്. നേരത്തെ ബാറ്ററി മോഷണ കേസിലെ പ്രതിയാണ് യുവാവെന്നു പോലീസ് പറഞ്ഞു. ഇയാളെ കോടതി രണ്ടാഴ്ചത്തേയ്ക്കു റിമാന്റു ചെയ്തു.