ബദിയെടുക്ക: പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ വീടിന് സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് കന്യപ്പാടി മാട്ത്തടുക്ക സ്വദേശികളായ രാമകൃഷ്ണ-സുജാത ദമ്പതികളുടെ മകള്‍ രസ്മിത (15) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ കാണാതായ രസ്മിത ബന്ധുവീട്ടില്‍ പോയിരിക്കുമെന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ വൈകുന്നേരമായിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിയ നിലയില്‍ രസ്മിതയുടെ മൃതദേഹം കണ്ടെത്തി. സ്‌കൂള്‍ അവധി ദിവസങ്ങളില്‍ രസ്മിത ബന്ധുവീടുകളില്‍ പോകാറുള്ളതായി വീട്ടുകാര്‍ പറയുന്നു. ബദിയടുക്ക നവജീവന ഹൈസ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്നു രസ്മിത. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംഭവത്തില്‍ ബദിയെടുക്ക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മല്ലിക, രഞ്ചിത്ത്, രജനി, രജിത, രാജേഷ്, രക്ഷിത് എന്നിവരാണ് സഹോദരങ്ങള്‍.