വാക്കു തര്‍ക്കം; കാഞ്ഞങ്ങാട് സ്വദേശിയെ അബുദാബിയില്‍ കെട്ടിടത്തിൽ നിന്നു തള്ളിയിട്ട് കൊന്നു
അബുദാബി: വാക്കു തര്‍ക്കത്തിനിടയില്‍ കാഞ്ഞങ്ങാട് സ്വദേശിയെ അബുദാബിയില്‍ കെട്ടിടത്തിനു മുകളില്‍ നിന്നു താഴേയ്‌ക്ക് തള്ളിയിട്ട് കൊലപെടുത്തി. കാഞ്ഞങ്ങാട്, ബല്ല തെക്കേക്കരയിലെ പരേതനായ രാമചന്ദ്രന്റെ മകന്‍ ഉദീഷ് (34) ആണ് കൊല്ലപ്പെട്ടത്. ഏതാനും ദിവസം മുമ്പ് നടന്ന കൊലപാതക വിവരം കഴിഞ്ഞ ദിവസമാണ് ബന്ധുക്കൾ അറിഞ്ഞത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.അബുദാബിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഉദീഷ്. കെട്ടിടത്തിനു മുകളില്‍ നില്‍ക്കുകയായിരുന്ന ഉദീഷും രണ്ടു സുഡാന്‍ പൗരന്മാരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ഇതിനിടയില്‍ സുഡാൻ പൗരന്മാർ താഴേയ്‌ക്കു തള്ളിയിടുകയുമായിരുന്നുവെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു സുഡാനികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലക്ഷ്‌മിയാണ് ഉദീഷിന്റെ മാതാവ്. സഹോദരന്‍ ഉണ്ണി.