മംഗളൂരു: വെള്ളം നിറച്ച ബക്കറ്റില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. കാവൂര്‍ മസ്ജിദിന് സമീപം വാടക വീട്ടില്‍ താമസിക്കുന്ന ഫിറോസ് അന്‍സാരിയുടെ ഒന്നരവയസുള്ള മകള്‍ ആയിഷ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ ബക്കറ്റിലെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. വെള്ളത്തില്‍ വീണ കുഞ്ഞ് ശ്വാസം മുട്ടിയാണ് മരിച്ചത്. ജാര്‍ഖണ്ഡില്‍ നിന്നും തൊഴിലിനായി എത്തിയവരാണ് ഫിറോസ് അന്‍സാരിയുടെ കുടുംബവും. കാവൂര്‍ പള്ളിക്ക് സമീപം വാടക വീട്ടിലാണ് താമസിക്കുന്നത്. അസ്വാഭാവിക മരണത്തിന് കാവൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.