ഉദുമ: പ്രശസ്ത തെയ്യം കലാകാരന്‍ പനയാല്‍ കളിങ്ങോത്ത് കുമാരന്‍ പണിക്കര്‍ അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ സ്വവസതിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് പനയാലിലെ വീട്ടുവളപ്പില്‍ നടക്കും. ഫോക്ക് ലോര്‍ അക്കാദമിയുടെ ഗുരുപൂജ അവാര്‍ഡ് ജേതാവായിരുന്നു. അമ്പത് വര്‍ഷത്തെ തെയ്യം അനുഷ്ഠാന കലാ ഉപാസകനായ പണിക്കര്‍ നാടകം, സംഗീതം. ചെണ്ട എന്നീ മേഖലയിലും കഴിവ് തെളിയിച്ച കലാകാരനായിരുന്നു. അരനൂറ്റാണ്ടിലേറെയായി നിരവധി തറവാടുകളിലും ദേവസ്ഥാനങ്ങളിലും കഴകങ്ങളിലും പ്രധാന ആരാധനമൂര്‍ത്തിയെ കെട്ടിയാടിയിരുന്നു. 29 -ാം വയസില്‍ പെരുന്തട്ട ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍നിന്നാണ് പട്ടും വളയും നല്‍കി ആദരിച്ച് പണിക്കര്‍ സ്ഥാനം ലഭിച്ചത്. പാലക്കുന്ന് കഴകത്തിലെ മൂന്ന് തറകളിലൊന്നായ കളിങ്ങോത്ത് ‘മേല്‍പ്പുറത്ത് തറ’ തറവാട്ടില്‍ നിന്നും പണിക്കരെ ആദരിച്ചിരുന്നു. രമയാണ് ഭാര്യ. മഞ്ചുശ്രീ മകളാണ്.