മദ്യപിച്ച് ലക്കുകെട്ട് കാർ ഓടിച്ചത് റെയില്‍വേ ട്രാക്കിലൂടെ; നാട്ടുകാര്‍ കണ്ടതിനാൽ വന്‍ ദുരന്തം ഒഴിവായി

കണ്ണൂര്‍: മദ്യപിച്ചു ലക്കുകെട്ട ഗൃഹനാഥൻ കാർ ഓടിച്ചു കയറിയത് റെയിൽവേ പാളത്തിലൂടെ. പാളത്തില്‍ കാര്‍ കണ്ട് നാട്ടുകാര്‍ അന്വേഷിച്ചെത്തിയതിനാല്‍ വന്‍ ദുരന്തം വഴിമാറി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചരക്കണ്ടി കുഴിമ്പലോട് മെട്ടയിലെ എ ജയപ്രകാശന്‍ (49) എന്നയാള്‍ക്കെതിരെ കേസെടുത്തു. ബുധനാഴ്ച രാത്രി 11.30 സ്പിന്നിങ് മില്ലിന് സമീപത്തെ ഗേറ്റിനടുത്താണ് സംഭവം. കണ്ണൂരില്‍നിന്നു എത്തിയ കാർ സ്പിന്നിങ് മില്ലിന് സമീപത്തെ റെയില്‍വേ ക്രോസിങ് വഴി കടന്നുപോകുമ്പോള്‍ നിയന്ത്രണം വിട്ട് പാളത്തിലേക്ക് പോകുകയായിരുന്നു. ഗേറ്റില്‍നിന്ന് നൂറുമീറ്ററോളം കാര്‍ പാളത്തിലൂടെ പോയ ശേഷം നിന്നു. നാട്ടുകാര്‍ എത്തി കാറിനുള്ളിൽ നോക്കിയപ്പോൾ ഡ്രൈവര്‍ സീറ്റില്‍ ഇരുന്ന് കാര്‍ നീക്കാന്‍ പറ്റാതെ കുഴയുകയായിരുന്നു.
കാറിലുണ്ടായിരുന്നയാള്‍ മദ്യപിച്ച ലക്കുകെട്ട നിലയിലാണെന്ന് മനസ്സിലാക്കിയ നാട്ടുകാർ ശ്രമപ്പെട്ടു കാര്‍ പാളത്തില്‍നിന്നു തള്ളിനീക്കി.ഈ സമയത്ത് ട്രെയിനുകൾ വന്നിരുന്നെങ്കിൽ വൻ ദുരന്തം സംഭവിച്ചേനെ എന്ന് നാട്ടുകാര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ലക്ഷങ്ങള്‍ കയ്യിലുണ്ടാകുമെന്ന് ആഗ്രഹിച്ച് വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തി; ലഭിച്ചത് 13,000 രൂപ, ജാമ്യത്തിലിറങ്ങിയ പ്രതി രക്ഷപ്പെട്ടത് കോയമ്പത്തൂരിലേക്ക്, എട്ടുവര്‍ഷത്തിന് ശേഷം പ്രതിയെ പിടികൂടിയത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ