മംഗളൂരു: നഗരത്തിലെ രണ്ടിടങ്ങളില്‍ വില്‍പന നടത്തുകയായിരുന്ന 100 കിലോ മയക്ക് മരുന്ന് ചേര്‍ത്ത ചോക്ലേറ്റ് പോലീസ് പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് പാണ്ഡേശ്വര്‍ പോലീസ് നഗരത്തിലെ രണ്ടുകടകളില്‍ നിന്നാണ് ചോക്ലൈറ്റ് കണ്ടെത്തിയത്. കാര്‍ സ്ട്രീറ്റിലെ മനോഹര്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഒരു കടയിലും ഉത്തര്‍പ്രദേശ് സ്വദേശി ബെച്ചന്‍ സോങ്കര്‍ നടത്തുന്ന മറ്റൊരു പെട്ടിക്കടയിലുമാണ് പോലീസ് റെയ്ഡ് നടത്തിയത്. ഇരുവര്‍ക്കെതിരേ പോലീസ് കേസെടുത്തു. ചോക്ലേറ്റുകളുടെ സാമ്പിളുകള്‍ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി സ്വീകരിക്കുകയെന്ന് പോലീസ് പറഞ്ഞു.