ഹൈദ്രബാദ്: തക്കാളി തോട്ടത്തിനു കാവലിരുന്ന കര്‍ഷകന്‍ കൊല്ലപ്പെട്ട നിലയില്‍. വിളവെടുക്കാറായ തോട്ടത്തിനു കാവലിരുന്ന കര്‍ഷകനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആന്ധ്രാപ്രദേശിലെ അന്നമായ ജില്ലയിലാണ് സംഭവം. മധുകര്‍ റെഡ്ഡി എന്ന കര്‍ഷകനാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച അര്‍ദ്ധരാത്രിയായിരുന്നു സംഭവം. ഒരാഴ്ചക്കിടെ പ്രദേശത്ത് നടകുന്ന സമാനമായ രണ്ടാമത്തെ സംഭവമാണ് ഇത്. പെഡ്ഡ തിപ്പ സമുദ്രയിലെ തന്റെ തോട്ടത്തിനു കാവലിരുന്നപ്പോള്‍ അജ്ഞാതര്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. തക്കാളി വില കുതിയ്ക്കുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണ്. ജൂലായ് ആദ്യവാരത്തി 30 ലക്ഷം രൂപയ്ക്ക് തക്കാളി വിറ്റ 62കാരനായ കര്‍ഷകനെ മോഷ്ടാക്കള്‍ കൊലപ്പെടുത്തിയിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ തക്കാളി മാര്‍ക്കറ്റില്‍ വിളവ് വിറ്റതിന് പിന്നാലെയാണ് രാജശഖര്‍ റെഡ്ഡി എന്ന കര്‍ഷകന്‍ കൊല്ലപ്പെട്ടത്. ദിവസങ്ങള്‍ക്കു മുന്‍പ് ബെംഗളൂരുവില്‍ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന തക്കാളി കയറ്റിയ വാഹനം മോഷണം പോയിരുന്നു. ബംഗളൂരുവിനടുത്തുള്ള ചിത്രദുര്‍ഗ ജില്ലയിലെ ഹിരിയൂരില്‍ നിന്ന് കോലാര്‍ മാര്‍ക്കറ്റിലേക്ക് ഒരു കര്‍ഷകന്‍ തക്കാളി കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.